Evoor Temple
thazhakara@gmail.com | phone: +91 479 2305321

OTTANARANGA VAZHIPAD


തഴക്കര തേവർക്ക് ഒറ്റ നാരങ്ങ സമർപ്പിച്ചു സായൂജ്യരായി . അഭിഷ്ട സിദ്ധിക്കും ,ദോഷ പരിഹാരത്തിനും സർവൈശ്വര്യ ത്തിനും എല്ലാ ചൊവ്വാഴ്ച യും തഴക്കര ശ്രീ സുബ്രഹ്മണ്യന് ഒറ്റ നാരങ്ങ ചാർത്തുന്നത്. വാഴനാരിൽകോർത്ത ഒരുനാരങ്ങായും വെള്ള പൂവും ഒരു രൂപ നാണയവും വാഴ യിലവെച്ച താലത്തിൽ ഭഗവാനെ ധ്യാനിച്ച് ഏകാഗ്രതയോടെ ശ്രീ കോവിലിനു ആറു പ്ര ദക്ഷിണം ചെയ്തുകൊണ്ട് പ്രാർത്ഥന യോടെ ഭാഗവാന്റെ തിരു സന്നിധിയിൽ സ മർപ്പിക്കണം .
Ottanaranga Vazhipad
ക്ഷേത്രം മേൽശാന്തി  പൂജ ചെയ്ത് ഭഗവാന്റെ തൃക്കയ്യിൽ ഒറ്റ നാരങ്ങ ചാർത്തും .വിവിധ ദേശ ങ്ങളിൽ നിന്നും നൂറു കണക്കിന് ഭക്തരാണ് ഒറ്റ നാരങ്ങ സമർപ്പണത്തിനായി ദക്ഷിണ പഴനി യായ തഴക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തുന്നത് . ആഗ്രഹസഫലീകരണത്തിനായി പതിമൂന്ന് ആഴ്ച യാണ് ഒറ്റ നാരങ്ങ സമർപ്പിക്കേണ്ടത് . ഭഗവാനു ഒറ്റ നാരങ്ങ സമർപ്പിച്ചു ഉദ്ധിഷ്ട കാര്യസിദ്ധി ലഭിച്ചവർ നിറഞ്ഞ സംതൃപ്തിയോടെ ഭഗവാനു വഴുപാടുകളും നടത്തിയാണ് മടങ്ങുന്നത് . പഠനത്തിൽ ഉന്നത വിജയം നേടിയവർ ,ജോലി ലഭിച്ചവർ ,വ്യാപാരാഭിവൃദ്ധി ലഭിച്ചവർ ,വ്യവഹാര ങ്ങളിൽ നീതിലഭിച്ചവർ ,അങ്ങനെ നിരവധി പേർ എല്ലാ ചൊവ്വാഴ്ച യും അനുഭവങ്ങൾ പങ്കു വെക്കാറുണ്ട് .