Evoor Temple
thazhakara@gmail.com | phone: +91 479 2305321

ശ്രീകോവിലിന്റെ പണികൾ പുനരാരംഭിച്ചു


കോവിഡ് മഹാവ്യാധിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരം വെയ്പ്പിനു ശേഷം ശ്രീകോവിലിന്റെ പണികൾ നിർത്തി വെച്ചിരിക്കയായിരുന്നു. എന്നാൽ ഈ കഴിഞ്ഞ 
പതിനൊന്നാം തീയതി മുതൽ നിർമ്മാണ പ്രവൃത്തികൾ വീണ്ടും ആരംഭിച്ചിരിക്കുന്ന വിവരം
ഭക്തജനങ്ങളെ അറിയിക്കയാണ്. 
ഗൃഹപിണ്ടി, കപോതം, നാസിക, പഞ്ചര വാതിൽ എന്നിവയുടെ പണികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ളിൽ സ്‌ഥാപിക്കാനുള്ള 8 കരിങ്കൽ സ്തൂപങ്ങളും ക്ഷേത്രത്തിൽ എത്തിച്ചിരിക്കയാണ്. ആയതിനാൽ ഭഗവാന്റെ ആലയമായ ശ്രീകോവിലിന്റെ പണികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകണം. അതോടൊപ്പം ശ്രീകോവിൽ പുനർ നിർമ്മാണ നിധിയിലേക്ക് സാമ്പത്തിക സമർപ്പണവുമുണ്ടാക ണമെന്ന് ഭഗവൽ നാമത്തിൽ
അഭ്യർത്ഥിക്കുന്നു !!