Evoor Temple
thazhakara@gmail.com | phone: +91 479 2305321

2021 ഫെബ്രുവരി 2 ന് ഒറ്റ നാരങ്ങ സമർപ്പണം പുനരാരംഭിക്കുന്നു


വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന തഴക്കര സുബ്രഹ്മണ്യ സ്വാമിയുടെ ഏറ്റവും പ്രീയപ്പെട്ട ഉൽകൃഷ്ട വഴിപാടാണ് ചൊവ്വാഴ്ചകളിൽ ഭഗവാന്റെ തൃക്കൈയ്യിൽ ഒറ്റ നാരങ്ങ സമർപ്പണം. ഉദ്ദിഷ്ഠ കാര്യസിദ്ധി, കുടുംബ - ഐശ്വര്യം, രോഗശാന്തി, വിദ്യാ വിജയം എന്നിവക്കായി ദേവസേനാപതിയും സർവ ഐശ്വര്യദായകനുമായ തഴക്കര തേവരായ ഭഗവാൻ വേലായുധ സ്വാമിയുടെ തൃക്കരങ്ങളിൽ നടത്തുന്ന ശ്രേഷ്ഠമായ വഴിപാടാണ് തഴക്കര ക്ഷേത്രത്തിലെ ഒറ്റ നാരങ്ങ സമർപ്പണം. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ഒറ്റ നാരങ്ങ സമർപ്പണത്തിനായി എത്തിച്ചേരുന്നത്.  കോവിഡ് രോഗ പശ്ചാത്തലത്തിൽ 2020 മാർച്ച് രണ്ടാം വാരം മുതൽ ഈ വഴിപാട് താല്ക്കാലികമായി നിർത്തി വെച്ചിരിക്കയായിരുന്നു. എന്നാൽ  വിദൂര ദേശങ്ങളിൽ നിന്നു പോലുമുള്ള മുരുക ഭക്തരുടെ അഭ്യർത്ഥന മാനിച്ച് 2021 ഫെബ്രുവരി 2 ചൊവ്വാഴ്ച മുതൽ കോവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിച്ചു കൊണ്ട് ഒറ്റ നാരങ്ങ വഴിപാട് പുനരാരംഭിക്കുന്ന വിവരം ഭക്ത്യാദരപൂർവം എല്ലാവരെയും അറിയിക്കയാണ്. ഫെബ്രുവരി 2 ന് രാവിലെ 6.00 മണിക്ക് അഭിവന്ദ്യനായ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ : അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് പ്രായശ്ചിത്ത പൂജ നടത്തി നാരങ്ങാ മാല ചാർത്തി ആദ്യത്തെ ഒറ്റ നാരങ്ങ വഴിപാട് സുബ്രഹ്മണ്യ ഹൈന്ദവ സേവാ സമിതിക്കു വേണ്ടി സമർപ്പിക്കുന്നതാണ്. ആയതിന് ശേഷം ഭക്തജനങ്ങൾക്ക് ഒറ്റ നാരങ്ങ സമർപ്പണം നടത്താവുന്നതാണ്. നാരങ്ങാ സമർപ്പണം മുടങ്ങിയവർ , പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവർ - തുടങ്ങി ഒറ്റ നാരങ്ങ സമർപ്പണവുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിന് ദേവസ്വം കൗണ്ടറിൽ നേരിട്ട് ബന്ധപ്പെടുക. (+91 9847418980)